Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 21:08 IST
Share News :
തിരുവനന്തപുരം : വയനാട് DCC ട്രഷറർ എൻ. എം വിജയന്റേയും മകന്റെയും ആത്മഹത്യയിലൂടെ തെളിയുന്നത് കോൺഗ്രസ് എന്ന അധോലോക സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സ്വന്തം പാർടി പ്രവർത്തകർക്ക് പോലും രക്ഷയില്ല എന്നാണ്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 13 പേരിൽ നിന്നായി സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്നും ഒടുവിൽ എൻ.എം വിജയനെ നേതാക്കൾ ബലിയാടാക്കി മുങ്ങി എന്നാണ് ബത്തേരിയിലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തന്നെ ആരോപണമുയരുന്നത്. ആത്മഹത്യ കുറിപ്പ് പോലും കോൺഗ്രസ് നേതാക്കൾ മുക്കി എന്നാണ് മനസ്സിലാക്കുന്നത്.
മരിക്കുന്നതിന് മുന്നേ തന്നെ കെ.പി.സി.സി പ്രസിഡന്റിനടക്കം കത്തെഴുതി കാര്യം ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
കോൺഗ്രസ് എന്ന ഈ ക്രിമിനൽ സംഘം അഴിമതി, കള്ളപ്പണം, കൊലപാതകം, മയക്ക് മരുന്ന് കച്ചവടം, സത്രീകൾക്കെതിരായ സൈബർ ആക്രമണം തുടങ്ങി ക്വട്ടേഷൻ സംഘങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ അധോലോക സംഘമായി മാറിയിരിക്കുന്നു. വലതുപക്ഷ മാധ്യമ പരിലാളനയുടെ പ്രിവിലേജിൽ പുറം ലോകമറിയാതെ മുക്കുന്ന ഇത്തരം നൂറ് കണക്കിന് കാട്ടു കളവുകളും ക്രിമിനൽ പ്രവർത്തനങ്ങളും ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും സമ്പത്തുമാണ് ഇല്ലാതാക്കിയത്.
ഐ. സി ബാലകൃഷ്ണൻ എം.എൽ.എക്കും സംഭവത്തിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കൾക്കുമെത സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.