Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 15:06 IST
Share News :
കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്ക് അമേഠിയില്‍ തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിലുള്ള സ്മൃതിയുടെ പരാജയം ഉറപ്പിച്ചു
രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി അമേഠിയിലെത്തിയതായിരുന്നു കിശോരി ലാല്‍ വ്യക്തമായ വിജയം ഉറപ്പിച്ചു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിരന്തരം രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ സ്മൃതി ഇറാനിക്ക് നേരിട്ട തിരിച്ചടി ബിജെപി കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില്‍ വൈകാരിക ഇടമുള്ള അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്. സോണിയയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ ജനപ്രതിനിധിയായി നിന്ന
കിശോരി ലാൽ മത്സരത്തിനെത്തിയപ്പോൾ തനിക്ക് പറ്റിയ എതിരാളിയല്ലന്ന് തരത്തിൽ കളിയാക്കിയിരുന്നു സ്മൃതി
ഇതിനെ മറികടന്നാണ് കിഷോരിവിജയമുറപ്പിക്കുന്നത്.
2019ല്‍ കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് അടിപതറി. എസ്പിയും ബിഎസ്പിയും പിന്തുണച്ചിട്ടും അമേഠി രാഹുലിനെ പിന്തുണച്ചില്ല. സ്മൃതി ഇറാനിയോടായിരുന്നു പരാജയം രുചിച്ചത്.
Follow us on :
Tags:
Please select your location.