Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലില്ലാഴ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ കൂട്ടായ്മ സംഘടിപ്പിച്ചു

15 Aug 2024 21:20 IST

- MUKUNDAN

Share News :

ചാവക്കാട്:സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച തൊഴിലില്ലാഴ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഫൈറ്റ് ഇൻ സ്ട്രീറ്റ്ൻന്റെ ഭാഗമായി പുത്തൻകടപ്പുറം ചെങ്കോട്ട നഗറിൽ ഡിവൈഎഫ്ഐ കൂട്ടായ്മ സംഘടിപ്പിച്ചു.വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം രഹന കൂട്ടാഴ്മ ഉദ്ഘാടനം ചെയ്തു.തിരുവത്ര മേഖല സെക്രട്ടറി കെ.യു.ജാബിർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി.എം.ഹനീഫ,ബ്രാഞ്ച് സെക്രട്ടറി എം.എ.ബഷീർ,തയ്യിൽ മുസ്തഫ,എൻ.ബി.നിസാർ,കെ.കാസിം എന്നിവർ സംസാരിച്ചു.വടക്കൻ വിബീഷ് അധ്യക്ഷത വഹിച്ചു.വി.എസ്.ഹാഷിം സ്വാഗതവും,ടി.എം.ഷഫീക് നന്ദിയും പറഞ്ഞു.






Follow us on :

More in Related News