Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം വഖഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് ബാർ - റിസോർട്ട് മാഫിയയെ സഹായിക്കുന്നതിനെന്നെന്ന് സി പി എ ലത്തീഫ്

13 Dec 2024 18:08 IST

Fardis AV

Share News :


കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ നിലപാട്

അവിടത്തെ ബാർ - റിസോർട്ട് മാഫിയയെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് തീർത്തും തെറ്റായ

പ്രസ്താവനയാണെന്നും

 ഇത്തരം അപകടകരമായ പ്രസ്താവനകൾ സമൂഹത്തിൽ വിപരീത ഫലമാണുണ്ടാക്കുകയെന്നും

എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറിച്ച് അവിടത്തെ പാവപ്പെട്ട ജനങ്ങളോടുള്ള സഹതാപമല്ല. വസ്തുതകൾക്ക് വിരുദ്ധമായ വി ഡി സതീശൻ്റെ നിലപാട് സംഘപരിവാർ നുണപ്രചരണങ്ങളെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളു. പ്രശ്നത്തെ മതപരമായ ഒരു വിഷയമാക്കി പരിമിതപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. 

അത് ദുഷ്ടലാക്കാണ്. 

മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുസ്ലിം ലീഗും ഇത്തരമൊരു തെറ്റിദ്ധാരണക്ക് സമൂഹത്തിൽ ആക്കം കൂട്ടുകയായിരുന്നു.

ലീഗ് കോഴിക്കാട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചതാണ് മുനമ്പം വിഷയം, ഒരു സാമുദായികതലത്തിലേക്ക് എത്തുവാൻ കാരണമായ ഘടകങ്ങളിലൊന്ന്.

ഫാറൂഖ് കോളെജിന് ഇക്കാര്യത്തിൽ ഗുരുതരമായ തെറ്റ് സംബന്ധിച്ചിട്ടുണ്ട്.

 ഭൂമി വഖഫ് ചെയ്തിട്ടുള്ളത് ഫാറൂഖ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണ്. ഫാറൂഖ് കോളെ ജ ിനാകുമ്പോൾ

എല്ലാ മതവിഭാഗങ്ങളും വഖഫ് ഭൂമിയുടെ ഗുണഭോക്താക്കൾ ആയി മാറുകയാണ്.

എല്ലാ ജാതി വിഭാഗങ്ങളിലും പെട്ടവർക്ക് ഉള്ള പൊതു കേന്ദ്രമാണ് ഫാറൂഖ് കോളേജ്.

വഖഫ് ഭൂമിക്കെതിരായ നീക്കം മൗലികാവകാശങ്ങൾക്കെതിരെയുള്ള നീക്കമാണ്. മുനമ്പത്ത് പൊതുസമൂഹത്തിന് ഉപകാരപ്രദമാവേണ്ട ഭൂമിയാണ് സ്വകാര്യ വ്യക്തികളും റിസോർട്ട് ഉടമകളും കൈക്കലാക്കിയിരിക്കുന്നത്. ഈ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് തിരിച്ചുപിടിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിധത്തിൽ വിനിയോഗിക്കണം എന്നതാണ് കേരളത്തിൻ്റെ പൊതു താല്പര്യം. പൊതു സമൂഹത്തിൻറെ താൽപര്യത്തിന് വിരുദ്ധമായ നിലപാടിൽ നിന്ന് വി ഡി സതീശൻ പിന്മാറണം. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. വിഷയം പഠിക്കാതെയുള്ള ലീഗ് പ്രതികരണം ഖേദകരമാണ്. സ്വന്തം അണികൾക്ക് എങ്കിലും ബോധ്യമാകുന്ന തരത്തിൽ നിലപാട് വ്യക്തമാക്കാൻ ലീഗ് തയ്യാറാവണം. വഖഫ് സ്വത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കേണ്ട ലീഗ് നേതൃത്വം വി ഡി സതീശന്റെ നിലപാടിനോട് ഓരം ചേർന്ന് നിൽക്കുന്നത് പൊതു താൽപര്യത്തിനെതിരാണ്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വിവിധ കോടതികളും മുഖ്യമന്ത്രിയും വഖഫ് ബോർഡ് ചെയർമാനും ഉൾപ്പെടെയുള്ളവർ പലതവണ വ്യക്തമാക്കിയതാണ്. 

മുനമ്പം വഖഫ് ഭൂമിയിൽ താമസിക്കുന്നവരെ സംരക്ഷിക്കണം. അവരെ വഴിയാധാരമാക്കരുത്. വിഷയത്തിൽ സമഗ്രവും ശാശ്വതവു നീതിപൂർവകവുമായ തീരുമാനമെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു. 

വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി , ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി എന്നിവരും സംബന്ധിച്ചു.

Follow us on :

More in Related News