Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 19:05 IST
Share News :
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 28 തിങ്കളാഴ്ച രാവിലെ 10 ന് സ്റ്റാച്ച്യു പൂർണ്ണാ ഹോട്ടൽ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ യോഗം അഡ്വ: വി.കെ. പ്രശാന്ത് എം.എൽ.എ. ഉൽഘാടനം ചെയ്യും. മുൻമന്ത്രി വി.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ബാലരാമപുരം അബൂബേക്കർ, രാജൻ പൊഴിയൂർ, സുമേഷ് കൃഷ്ണൻ, ശ്രീലക്ഷ്മി ശരൺ, ഷീബാ സൂര്യ,സജ്ജാദ് , പ്രേംകുമാർ, പി.എം. ഷാജി തുടങ്ങിയവർ സംബന്ധിക്കും.ഫെഡറേഷൻ ഭാരവാഹികൾ വി.എസിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിക്കും.
Follow us on :
Tags:
Please select your location.