Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പിഎച്ച്സി കുടിവെള്ളം പദ്ധതി:സിപിഎം നടത്തിയ സമരം പ്രഹസനമാണെന്ന്...

05 Nov 2024 18:50 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പിഎച്ച്സി കുടിവെള്ളം പദ്ധതി സിപിഎം നടത്തിയ സമരം പ്രഹസനമാണെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കടപ്പുറം പിഎച്ച് സിക്കും,പ്രദേശവാസികൾക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിക്ക് ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകുന്നതിനുവേണ്ടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് മാറ്റിവെക്കാനുള്ള നീക്കത്തിനിടയിൽ സിപിഎം നടത്തിയ സമരം നാടകമാണ്.കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾ നിരവധി വർഷക്കാലമായി ആവശ്യപ്പെട്ട കിടത്തി ചികിത്സ കൊണ്ടുവരാൻ സംസ്ഥാന ഗവൺമെന്റിനും,അധികാരികൾക്കും ഇതുവരെ സാധിച്ചിട്ടില്ല.മാത്രമല്ല കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം തരംതാഴ്ത്തി പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.ഇതിന്റെ ഉത്തരവാദികളാണ് ഇപ്പോൾ മാർച്ചും,ധർണ്ണയുമായി രംഗത്ത് വന്നിട്ടുള്ളത്.കടപ്പുറം ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുവാൻ ഫണ്ട് അനുവദിച്ചിട്ടുള്ളത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്താണ്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഈവിനിംഗ് ഒപി ആരംഭിച്ചിട്ടുള്ളത്.കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം എത്രയും പെട്ടെന്ന് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റണമെന്നും,കിടത്തി ചികിത്സ ആരംഭിക്കണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News