Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 19:50 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 28-ാം ഡിവിഷനിൽ ചിറമംഗലത്ത് മനയുടെ കീഴിലുള്ള അതിപുരാതനമായ ക്ഷേത്രമായ ചെറമംഗലം അട്യേതൃക്കോവിൽ ശിവക്ഷേത്രം എല്ലാ മതവിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെയും ആശ്രയ കേന്ദ്രമാണ്, ഇതിനോട് ചേർന്ന് കിടക്കുന്ന ക്ഷേത്ര കുളവും അവിടെയുണ്ട്. വർഷത്തിൽ എല്ലാകാലത്തും വെള്ളം ലഭിക്കുന്ന ഈ കുളം ഇന്ന് ജീർണ്ണിച്ച അവസ്ഥയിലാണ്. സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണർ, കുളം, എന്നിവ സംരക്ഷിച്ചു നിർത്തുന്നതിന് ഈ കുളം പ്രധാന പങ്കു വഹിക്കുന്നു.
കുളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്, നാലു വശങ്ങളിലുമുള്ള മണ്ണിടിഞ്ഞ് കുളം ഇല്ലാതാകുന്ന ഒരു അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, കുളത്തിന്റെ നാലുവശവും ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം ) തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡണ്ട് കെ. മുഹമ്മദ് നഹയും, ക്ഷേത്ര പ്രസിഡണ്ട് ചിറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
ക്ഷേത്രം പ്രസിഡണ്ട് നാരായണൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കാരയിൽ ബാലചന്ദ്രൻ, ട്രഷറർ രമേശൻ മാഷ്, കേരള കോൺഗ്രസ് (എം) തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.മുഹമ്മദ് നഹ, സെക്രട്ടറി ശ്രീധരൻ പാലക്കൽ, യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് നിഖിൽ പരമേശ്വർ എന്നിവർക്ക് ഇ വിഷയത്തിൽ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
Follow us on :
Tags:
More in Related News
Please select your location.