Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

20 Aug 2024 18:36 IST

WILSON MECHERY

Share News :

 കാടുകുറ്റി :

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ആം ജന്മദിനം  സദ്ഭാവന ദിന മായി കാടുകുറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആചരിച്ചു. കാടുകുറ്റി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് കണ്ണത്ത് അധ്യക്ഷൻ ആയിരുന്നു. ജോർജ് ഡി മാളിയേക്കൽ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മഠത്തിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ. സി.ഐ വർഗീസ്, ടി.ജി.പൗലോസ്, സോജൻ മേനാച്ചേരി, ഗ്രാമപഞ്ചായത്ത് അംഗം കെ സി മനോജ്, എം ഡി വർഗീസ്,ടി പി പോൾ എന്നിവർ സംസാരിച്ചു.ആധുനിക ഇന്ത്യയുടെ ശില്പിയായ ജനപ്രിയ നേതാവ് ഇന്നും ചരിത്രത്താളുകൾ ഉജ്ജ്വലമായി ശോഭിച്ചു നിൽക്കുന്ന ഒരു അധ്യായം തന്നെയാണെന്നും കാലത്തെ മായ്ക്കാൻ കഴിയാത്ത നിരവധി സംഭാവനകൾ രാജ്യത്തിന് നൽകിയ മഹനീയ വ്യക്തിത്വമാണ് രാജീവ് ഗാന്ധിയെന്നും അധ്യക്ഷൻ തോമസ് കണ്ണത്ത് പറഞ്ഞു

Follow us on :

More in Related News