Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 09:14 IST
Share News :
ആത്മകഥ വിവാദത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം വന്നപ്പോള്‍ സഹായിച്ചില്ലെന്നും ലഭിക്കേണ്ട സഹായം മുടക്കിയെന്നും നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് മിണ്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലേത് ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണെന്നും എന്നാല്‍, കേന്ദ്രം മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം നല്കിയെന്നും എന്നിട്ടും കേരളത്തിന് സഹായമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Follow us on :
Tags:
Please select your location.