Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംമ്പന്ധിച്ച സർക്കാർ നടപടി; പൊലീസിൽ ഭിന്നത

22 Apr 2024 11:33 IST

Enlight News Desk

Share News :

തൃശൂർ: പൂരം അലങ്കോലമാക്കിയ സംഭവത്തിലെ സർക്കാർ നടപടിയിൽ പൊലീസ് സേനയിക്കുള്ളിൽ ഭിന്നത. 

കമ്മിഷണർക്കൊപ്പം എസിപി സുദർശനെതിരായും നടപടിയുണ്ടായതാണ് ഭിന്നതക്ക് കാരണമായത്.

എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യം ഉയരുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച എസിപിക്കെതിരായ നടപടി മനോവീര്യം സേനയുടെ തകർക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സർക്കാർ നടപടിയിലേക്കു കടന്നത്.

ഉയർന്ന പരാതികളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശവും നൽകി. 

Follow us on :

More in Related News