Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി ഇടതിനൊപ്പമെന്ന് സരിന്‍...പാലക്കാട് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്

17 Oct 2024 13:14 IST

- Shafeek cn

Share News :

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍. കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെ സരിന്‍ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാല്‍ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അന്‍വറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതല്‍ ആളുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു.


പി സരിനെ പിന്തുണക്കാന്‍ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനോട് ഇടഞ്ഞ സരിന്‍ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് സരിന്‍ രം?ഗത്തെത്തിയത്. 


പാലക്കാട് പി സരിന്‍ സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് പി സരിനെ കെ പി സി സി നേതൃത്വം പുറത്താക്കിയതിന് പിന്നാലെയാണ് സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ പി സരിന്‍ ഒരുങ്ങുന്നത്.


Follow us on :

More in Related News