Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ടൗൺ ഹാളിൽ പെൻഷനേഴ്സ് വെൽഫയർ കൗൺസിൽ പ്രഥമ സംസ്ഥാന യോഗം ചേർന്നു

19 Aug 2024 21:07 IST

- MUKUNDAN

Share News :

ഗുരുവായൂർ:സംസ്ഥാന സാശ്രയ പെൻഷൻ ബോർഡിൽ നടപ്പിലാക്കേണ്ട പരിഷ്കരണ നടപടികൾ നിർദ്ദേശിക്കാനുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കണമെന്നും,സഹകരണ ജീവനക്കാരുടെ പെൻഷൻ കാലോചിതമായി ഉയർത്തണമെന്നും, ജീവിത സൂചികയുടെ അടിസ്ഥാനത്തിൽ ക്ഷേമാശ്വാസം വർദ്ധിപ്പിക്കണമെന്നും ഗുരുവായൂരിൽ ചേർന്ന പെൻഷനേഴ്സ് വെൽഫയർ കൗൺസിലിന്റെ രൂപീകരണ യോഗം ആവശ്യപ്പെട്ടു.എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.എം.മധു അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി എം.മധു(പ്രസിഡന്റ്),പ്രകാശ് ലക്ഷ്മണൻ,ആർ.പ്രദീപ്(വൈസ് പ്രസിഡന്റ്മാർ),പി.എ.സജീവൻ(സെക്രട്ടറി),എം.ജി.ജയൻ,ആർ.രമാദേവി(ജോ യിന്റ് സെക്രട്ടറിമാർ),വി.കെ.ഡാർവി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News