Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കൽ കോളേജിനെ രക്ഷിക്കുക:സി.പി. ഐ (എം എൽ )

08 May 2025 10:03 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം സംബന്ധിച്ച് സമഗ്രമായ 

അന്വേഷണം നടത്തണമെന്നും,

മരണപ്പെട്ട രോഗികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ മെഡിക്കൽ കോളേജിനു മുന്നിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ

ഉദ്ഘാടനം ചെയ്തു.


ചികിത്സ തേടി എത്തുന്നവരുടെ ജീവൻ അപകടത്തിലാക്കുന്നതിൻ്റ ഉത്തരവാദിത്തം

ആരോഗ്യവകുപ്പിൻ്റെയും

സൂപ്രണ്ടിൻ്റെയും വികസന

സമിതിയുടെതുമാണ്. ചികിത്സാ സംവിധാനരംഗത്ത് നിലവാരമുള്ളതും ശാസ്ത്രീയവും, സൂഷ്മ ജാഗ്രതയോടെയുമുള്ള കാര്യക്ഷമത ഉറപ്പുവരുത്തണം.

 സുരക്ഷ നടപടികൾ കാര്യക്ഷമവും ശക്തവുമാക്കണം.ആവർത്തിക്ക

പ്പെടുന്ന ചികിത്സാപ്പിഴവുകളും രോഗികളുടെ മരണവും ആവർത്തിച്ചു കൂടാ.

ആരോഗ്യചികിത്സാ രംഗത്തെ കച്ചവടവത്കരണത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത അനാസ്ഥക്കുമെതിരെ ബഹുജനഐക്യം രൂപപ്പെടണമെന്ന് സി.പി.ഐ (എം.എൽ)നേതാക്കൾ

പറഞ്ഞു.

മെഡിക്കൽ കോളേജിൽ തുടർച്ചയായുണ്ടായ തീപിടുത്തം കേവലം സാങ്കേതിക തകരാറുമൂലം മാത്രം ഉണ്ടായതായി പരാഗണിക്കാനാവില്ല. വൻകിട സ്വകാര്യ ആശുപത്രികൾക്കു വേണ്ടി പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ മെഡിക്കൽ

കോളേജ് ആശുപത്രിയെ തകർക്കുകയാണ്. 

എ. എം.അഖിൽ കുമാർ അധ്യക്ഷത വഹിച്ചു.കെ.ബാബുരാജ് ,വി.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ശ്രീജിത്ത് ഒഞ്ചിയം,

ഇ.സി. വിജയൻ, കെ.പി. സുനിൽ കുമാർ , രാജീവൻ മയ്യന്നൂർ എന്നിവർ നേതൃത്വം നൽകി

Follow us on :

Tags:

More in Related News