Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് മുസ് ലിം ലീഗ് ശാഖാ കമ്മറ്റിയില്‍ അസഭ്യവും ഉന്തും തളളും...്കമ്മറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത.

02 Dec 2024 11:35 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: 


മുണ്ടക്കയം വരിക്കാനി പെന്‍ഷന്‍ ഭവനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വരിക്കാനി, പുത്തന്‍ചന്ത ശാഖാ കമ്മറ്റിയോഗത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കിയത്. ശാഖാകമ്മറ്റിയില്ലാതിരുന്ന പുത്തന്‍ചന്തയില്‍ ഒരു വര്‍ഷം മുമ്പാണ് കമ്മറ്റി രൂപികരിച്ചത്. നേതാക്കളായ ടി.സി.ഷാജി, അന്‍സാരി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപികരിച്ചത്. ഇതിനാല്‍ തന്നെ ശാഖാ കമ്മറ്റിയുടെ മേല്‍കോയ്മ ഇവരിലായിരുന്നുവെന്നു പറയുന്നു.ഇവിടെ ശാഖാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാബ് പിന്നീട് ഇവരുമായി തെറ്റിപിരിഞ്ഞു.ഔ്‌ദ്യോഗീക പക്ഷമായ പഞ്ചായത്ത് കമ്മറ്റിയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചത് മറുവിഭാഗത്തെ ചൊടുപ്പിച്ചിരുന്നു.ഇങ്ങനെയിരിക്കെയാണ് പുത്തന്‍ചന്തശാകമ്മറ്റിയോഗംഷിഹാബ് കഴിഞ്ഞ ദിവസം പെന്‍ഷന്‍ ഭവനില്‍ വിളിച്ചു ചേര്‍ത്തത്. വിവരം അറിഞ്ഞ മറുവിഭാഗം വരിക്കാനി ശാഖാ കമ്മറ്റിയോഗവും ഇതോടൊപ്പം വിളിച്ചു ചേര്‍ത്തു.യോഗത്തിന്റെ ആരംഭംമുതല്‍ തര്‍ക്കവും തുടങ്ങിയിരുന്നു. യോഗത്തിനു സ്വാഗതം പറയാന്‍ ആളെ ക്ഷണിച്ചതോടെ മറുവിഭാഗത്തില്‍പെട്ട അന്‍സാരി എഴുനേല്‍ക്കുകയും വേറെ ആരും ഇവിടെ വന്നു സ്വാഗതം പറയേണ്ടന്നും താന്‍ സ്വാഗതം പറയുകയാണന്നു പറഞ്ഞു ചടങ്ങിലേക്കു കടന്നു.പരസ്പരം ചെളിവാരിയെറിഞ്ഞ മീറ്റിങ്ങ് പര്യവസാനിച്ചതോടെ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. യോഗത്തില്‍ നിന്നും പുറത്തേക്കു വന്ന പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഹാറൂണ്‍ മഠത്തിലുമായി ടി.സി.ഷാജിയും അന്‍സാരിയും കൊമ്പുകോര്‍ക്കുകയായിരുന്നു. വാക്കേറ്റം പിന്നീട് അസഭ്യ വര്‍ഷത്തിലേക്കുംകയ്യേറ്റത്തിന്റെ വക്കിലും എത്തി. ഉന്തും തളളിലും എത്തിയത് ഒഴിവാക്കാന്‍ സഹപ്രവര്‍്ത്തകര്‍ശ്രമം നടത്തിയെങ്കിലും ഹാറൂണിനെ യോഗസ്ഥലത്തുനിന്നും ഷാജി അസഭ്യം പറഞ്ഞു ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. വിഷയം സംബന്ധിച്ചും ഇരു കൂട്ടരും ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.അടുത്ത സംഘടന ഇലക്ഷനില്‍ മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി പിടിച്ചെടുക്കാനുളള നീക്കമാണിതന്നറിയുന്നു. പൊതു ജനം മുമ്പാകെ പാര്‍ട്ടിയെ നാണക്കേടിനിടയാക്കിയ ഇരുവിഭാഗത്തനുമെതിരെ നടപടിയുണ്ടാവുമെന്നാണ്്് ജില്ലാ നേതാക്കളില്‍നിന്നും അറിയാനായത്.

Follow us on :

More in Related News