Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്യമൃഗ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. സി.പി.എം.

02 Oct 2024 21:21 IST

UNNICHEKKU .M

Share News :




മുക്കം:വന്യ മൃഗശല്യം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഎം കൂമ്പാറ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ആനക്കല്ലുംപാറ മലയോര ഹൈവേയിൽ ഉണ്ടാകുന്ന അപകടം പരിഹരിക്കാൻ നടപടി സ്വീകരിക്കുക, കക്കാടംപോയിലിൽ പോലീസ് എയ്ഡ് പോസ്റ്റും വിശ്രമ കേന്ദ്രവും സ്ഥാപിക്കുക,കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, കൂമ്പാറ ഗ്രൗണ്ട് നവീകരണം പൂർത്തീകരിക്കുക,മേലെ കൂമ്പാറ വായനശാല പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഹനീഫ മരഞ്ചാട്ടിയുടെ നേതൃത്വത്തിൽ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ഹനീഫ കുളത്തിങ്ങൽ സ്വാഗതം പറഞ്ഞു.സിപിഐഎം ഏരിയ സെക്രട്ടറി വികെ വിനോദ്,ജോണി ഇടശ്ശേരി,ലിൻ്റോ ജോസഫ് എം.എൽ എ, ജലീൽ കൂടരഞ്ഞി, കെ.ടി ബിനു തുടങ്ങിയ ഏരിയ കമ്മിറ്റി അംഗങ്ങൾ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി. ജയ്സൺ കുരിക്കാട്ടിൽ നന്ദി പറഞ്ഞു.സമ്മേളനം ഒ.എ.സോമനെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

Follow us on :

More in Related News