Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപരമായ ഭൂരിപക്ഷം: ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം: ഹൈബി ഈഡൻ

04 Jun 2024 16:35 IST

Enlight News Desk

Share News :

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമാണെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡൻ പറഞ്ഞു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.


ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസൾട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇൻഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡൻ പറഞ്ഞു.

Follow us on :

More in Related News