Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്ടർ അതോറിറ്റിക്ക് മുൻപിൽ സിപിഐ (എം) പ്രതിഷേധം

03 Oct 2024 12:10 IST

WILSON MECHERY

Share News :

ചാലക്കുടി:

നിലവാരംകുറഞ്ഞതും, കാലഹരണപ്പെട്ടതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വേണ്ടി ശാശ്വത പരിഹാരം നടപ്പിലാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സിപിഐ (എം) നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

രണ്ട് മാസത്തിനുള്ളിൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. അല്ലാത്ത പക്ഷം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സിപിഐ (എം) നേതൃത്വത്തിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

നാളിത് വരെയായിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി മുനിസിപ്പൽ അധികാരികൾ യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ല എന്ന് പ്രതിഷേധക്കാർ അറിയിച്ചു.

സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം ജിൽ ആൻ്റണി പ്രതിഷേധ മാർച്ച് ഉദ് ഘാടനം ചെയ്തു. വി.ആർ. പുരം നോർത്ത് ബ്രാഞ്ച് സെക്രട്ടറി റാഫി പട്ടത്ത്, ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ജിഷ്ണു വേലായുധൻ, രാജീവ് തേവാലിൽ, വി.ആർ. പുരം സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ഇ.കെ. മുരളി, നിതിൻ സതീശൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News