Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 22:34 IST
Share News :
പി വി അൻവറിൻ്റെ ആവശ്യം തള്ളി യുഡിഎഫ്. അതേസമയം അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു അനുനയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കി. അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ മാത്രം സ്വീകരിക്കാമെന്നാണ് യു ഡി എഫ് നിലപാട്.
പാലക്കാടും ചേലക്കരയിലും അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്നും പകരം ചേലക്കരയില്‍ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിക്കണണെന്നായിരുന്നു അന്‍വര്‍ മുന്നോട്ടുവെച്ച സമവായ ഫോര്‍മുല.
Follow us on :
Tags:
Please select your location.