Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 19:07 IST
Share News :
കാടുകുറ്റി ഗ്രാമപഞ്ചായത്തിലേക്ക് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ (വൈന്തല 16-ാംവാര്‍ഡ്) ഒരു വോട്ടിന് പരാജയപ്പെട്ട ലില്ലി ഫ്രാന്‍സിസ് വിജയിയായി പ്രഖ്യാപിക്കപ്പെട്ട ജീജ സെബാസ്റ്റ്യന് എതിരായി നല്‍കിയ ഹര്‍ജിയാണ് ചാലക്കുടി മുന്‍സിഫ് ഷൈനി .എം.എസ് തളളി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയത ഒരു വോട്ട് തെളിഞ്ഞില്ല എന്നും കൊറോണ ബാധിതരുടെ പോസ്ററല്‍ വോട്ട് ഒരെണ്ണം ക്രമവിരുദ്ധമായി തള്ളി എന്നും ആയതിനാല്‍ ടി വോട്ടുകള്‍ പരിഗണിച്ച് ജയിച്ച ജീജയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി ഹര്‍ജിക്കാരിയെ വിജയിയായി പ്രഖ്യാപിക്കാനുമാണ് ഹര്‍ജി ബോധിപ്പിച്ചിരുന്നത്. കളക്ട്രേറ്റില്‍ നിന്ന് ഇ വി എം മെഷീനുകളും വോട്ടുകളും എല്ലാം കോടതി മുമ്പാകെ വരുത്തിയിരുന്നു. റിട്ടേണിംഗ് ഓഫീസറും രണ്ട് പ്രിസൈഡിംഗ് ഓഫീസറേയും അടക്കം വിസ്തരിച്ചതിനുശേഷമാണ് കേസ് വിജയിയായ ജീജ സെബാസ്റ്റ്യനു അനുകൂലമായി തള്ളിയത്.
ഇതോടെ 2021 ലെ തിരഞ്ഞെടുപ്പ് സംബന്ധമായി നിലനിന്നിരുന്ന ഇലക്ഷന്‍ ഹര്‍ജ'ികള്‍ രണ്ടും തീര്‍പ്പായി, ഒരു സീറ്റിന് യുഡിഎഫ് നു ഭരണം കിട്ടിയ കോടശ്ശേരി പഞ്ചായത്തിലും ഒരു വോട്ടിന് യുഡിഎഫ് സ്ഥനാര്‍ത്ഥി ജയിച്ചത് സംബന്ധിച്ച് ഇലക്ഷ്ന്‍ ഹര്‍ജി വന്നിരുന്നു. ആയതും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വിധി ആയിരുന്നു. ഇരു കേസുകളിലും വിജയികള്‍ക്കുവേണ്ടി അഡ്വ.എം.കെ.റോയ്, അഡ്വ.പോളി അമ്പൂക്കന്‍, അഡ്വ. എന്‍.ആര്‍ സരിത എന്നിവരാണ് ഹാജരായത്.
Follow us on :
Tags:
More in Related News
Please select your location.