Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 17:12 IST
Share News :
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പ് നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനും എൽഡിഎഫിന്റെ അഴിമതിക്കുംഎതിരായ വിധിയെഴുത്താകുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരള കോൺഗ്രസ് പ്രവർത്തകരോടൊപ്പം എത്തിയതായിരുന്നു കേരള കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ ഫ്രാൻസിസ് ജോർജ് എംപി.കേരള കോൺഗ്രസ് വൈസ് ചെയർമാൻ എംപി പോളി, ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്,കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ടി പോൾ,ജോൺ മുണ്ടൻമാണി, വിൽസൺ മേച്ചേരി, സുനിലൻ കണ്ടിരിത്തി, ഷാജി തോമസ്,കെ യു ജോർജ് മാസ്റ്റർ, സെബാസ്റ്റ്യൻ ജോസ്,ജോസഫ് തരകൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.