Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമേഠിക്കു ശേഷം കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും

20 Apr 2024 13:24 IST

sajilraj

Share News :

മഹാരാഷ്ട്ര : ഈ തെരഞ്ഞെടുപ്പോടെ വയനാട്ടിലും തോറ്റ് രാഹുൽ ഗാന്ധി മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും ലോക്‌സഭ വിട്ട് രാജ്യസഭയിൽ അഭയം തേടുകയാണെന്ന്, സോണിയ ഗാന്ധിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അമേഠിക്കു ശേഷം കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കാൻ പോവുകയാണ്. ഏപ്രിൽ 26ന് ശേഷം അദ്ദേഹം വേറൊരു സീറ്റ് തേടും. പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും മത്സരിക്കാൻ മടിക്കുകയാണ്. പലരും ലോക്‌സഭ വിട്ട് രാജ്യസഭയിൽ അഭയം തേടുന്നു.കോൺഗ്രസ് ഭരണത്തിൽ ചെയ്തുവച്ച കാര്യങ്ങൾ തിരുത്താനായി തനിക്കു പത്തു വർഷം വേണ്ടിവന്നെന്ന് മോദി പറഞ്ഞു. ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടി വന്നു. രാജ്യത്തെ കർഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനു തടസ്സമായി കോൺഗ്രസ് നിൽക്കുകയായിരുന്നു. ഇനി അതുണ്ടാവില്ല. കാർഷിക പ്രതിസന്ധി ഇനി സംഭവിക്കില്ല.


പ്രതിപക്ഷ സഖ്യത്തിന് ഒരു മുഖമില്ല. ഒരാളെയും ഉയർത്തിക്കാട്ടാനില്ല. ആരെയാണ് ജനം വിശ്വസിക്കുക? അവർ പലതും പറയുന്നുണ്ടാവും, എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോൺഗ്രസ് പരാജയം സമ്മതിച്ചു എന്നതാണ് യാഥാർഥ്യം- മോദി പറഞ്ഞു.

Follow us on :

More in Related News