Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 09:04 IST
Share News :
മുക്കം:വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിനായി തിരുവമ്പാടിയിൽ ചേർന്ന തിരുവ മ്പാടി മണ്ഡലം കൺവൻഷൻ 1501 അംഗ ജനറൽ കമ്മിറ്റിയും 251 അം ഗ നിർവാഹക സമിതിയും രുപീക രിച്ചു.അനുരാഗ് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാട നംചെയ്തു. ലിന്റോ ജോസഫ് എം എൽഎ അധ്യക്ഷനായി. സ്ഥാനാർഥി സത്യൻ മൊകേരി, ഇ കെ വിജയൻ എം എൽ എ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ആർ ജെ ഡി ദേശീയ കൗൺസിൽ അംഗംപി എം തോമസ്, , ഐ.എൻ എൽ ജില്ലാ സെക്രട്ടറി നാസർ പു തുപ്പാടി, കേരള കോൺഗ്രസ് ബി നേതാവ് ബേബി മണ്ണംപ്ലാക്കൽ, കേരള കോൺഗ്രസ് (സക്കറിയ തോമസ് ) ജില്ലാ സെക്രട്ടറി അജു ഇമാനുവൽ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സി പി ഐ എം ഏരിയ സെക്രട്ടറി വി കെ വിനോദ്, വിനോദ് കിഴക്കയിൽ എന്നിവർ സംസാരി ച്ചു. സിപിഐ എം ജില്ലാ സെക്ര ട്ടേറിയറ്റ് അംഗം ടി വിശ്വനാഥൻ പ്രവർത്തന രൂപരേഖയും സിപി ഐ മണ്ഡലം സെക്രട്ടറി കെ മോഹ നൻ ഭാരവാഹികളുടെ പാനലും അവതരിപ്പിച്ചു. കേരള കോൺ ഗ്രസ് എം മണ്ഡലം പ്രസിഡന്റ്റ് മാത്യു ചെമ്പോട്ടിക്കൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ടി വിശ്വനാഥൻ (ചെയർമാൻ), കെ മോഹനൻ (കൺവീനർ), വി എ സെബാസ്റ്റ്യൻ (ട്രഷറർ)
Follow us on :
Tags:
Please select your location.