Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 12:48 IST
Share News :
മാള:
കുഴൂർ സർവ്വീസ് സഹകരണമ്പാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയുടെ12പേരും 800 മുതൽ 1300 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഗംഭീര വിജയംനേടി.എം.ആർ.അപ്പുക്കുട്ടൻ,ടി.കെ അമാനുള്ള,ഇ കൃഷ്ണൻ കുട്ടി,
തോമസ് പാറേക്കാട്ടിൽ,ടി.എൻ.വിജയൻ,
സെബാസ്റ്റ്യൻ പാറാശ്ശേരി എന്നിവർ ജനറൽ വിഭാഗത്തിലും 40 വയസിന് താഴെയുള്ള പൊതു വിഭാഗത്തിൽ നിന്ന്
വിഷ്ണു വി.ബി,വനിത സംവരണത്തിൽ
ജീഷ പ്രദീപ്,മഞ്ജു സേവ്യർ എന്നിവരും
40 വയസിന് താഴെയുള്ള വനിത വിഭാഗത്തിൽ
ജാസ്മിൻ ജോൺസൺ കാച്ചപ്പിള്ളി,
പട്ടികജാതി/പട്ടിക വർഗ്ഗ സംവരണത്തിൽ എം.വി.കൃഷ്ണൻ കുട്ടി,നിക്ഷേപക വിഭാഗത്തിൽ നിന്ന് ശിവൻ.പി.എ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പാറപ്പുറം സെന്ററിൽ നിന്ന് കുഴൂർ സെന്ററി ലോക്ക് ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ എം. രാജേഷ്, കെ.വി. വസന്തകുമാർ, ടി.എസ്. പുഷ്പൻ , സി.എസ്.രഘു , കെ.വി.ഉണ്ണികൃഷ്ണൻ , പി.എഫ്. ജോൺസൺ, എം. ആർ. അപ്പുക്കുട്ടൻ, അലി എന്നിവർ സംസാരിച്ചു...
Follow us on :
Tags:
Please select your location.