Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം പഞ്ചായത്തിൽ 31-ആം നമ്പർ അംഗൻവാടിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് പ്രതിഷേധാർഹം:ബിജെപി

16 Apr 2025 19:47 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ഗ്രാമപഞ്ചായത്ത് 2014-15 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചമ്മന്നൂർ 8-ആം വാർഡിലെ 31-ആം നമ്പർ അംഗൻവാടിയിൽ വർഷങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.രണ്ടുവർഷം മുമ്പ് നിർമ്മിച്ച കുഴൽ കിണർ വെള്ളം പമ്പ് ചെയ്യാൻ ഉള്ള ഇലക്ട്രിക് മോട്ടോർ വാങ്ങി വെക്കാത്തത് കാരണം പ്രവർത്തന രഹിതമാണ്.പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജയിച്ച വാർഡ് കൂടിയാണ് ചമ്മന്നുർ 8-ആം വാർഡ്.നിലവിൽ ഈ അംഗൻവാടിയിൽ 2 ജീവനക്കാർ മാത്രമാണ് ഉള്ളത്.പ്രാഥമികാവശ്യങ്ങൾക്ക് തൊട്ടടുത്ത വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ അവർക്ക് ഉള്ളത്.കുട്ടികളുടെ രക്ഷിതാക്കൾ നിലവിലെ അവസ്ഥയിൽ കുട്ടികളെ അംഗൻവാടിയിലേക്ക് പറഞ്ഞയക്കാത്ത സാഹചര്യമാണ്.അംഗൻവാടികൾ എല്ലാം സ്മാർട്ട്‌ അംഗൻവാടികളാക്കി കുട്ടികളുടെ വിദ്യാഭ്യാസ,ജീവിത നിലവാരം ഉയർത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വാർഡിലെ അംഗൻവാടിയിലെ ദുരവസ്ഥ എന്ത് കൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ്‌ കാണാതെ പോയതെന്നും,നിലവിലെ പ്രശ്നത്തിന് അടിയന്തിരമായി നടപടി എടുക്കണമെന്നും ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

Follow us on :

More in Related News