Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റവന്യൂ ടവറിലെ ജപ്തി നടപടികൾ ഒഴിവാക്കുവാൻ റവന്യുമന്ത്രിക്ക് നിവേദനം നൽകി.

06 Dec 2024 02:12 IST

Nissar

Share News :

ടവറിലെ ജപ്തി നടപടികൾ ഒഴിവാക്കുവാൻ റവന്യുമന്ത്രിക്ക് നിവേദനം നൽകി.

കോതമംഗലം റവന്യൂ ടവറിലെ വാടകക്കാർ പ്രതിസന്ധിയിൽ.

താലൂക്കിലെ മുഴുവൻ ഗവ: ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ KSHB - 2000 ൽ പ്രവർത്തനമാരംഭിച്ചതാണ് റവന്യു ടവർ. വർഷങ്ങളോളം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താതെ അധികാരികൾ ഭീമമായതും അശാസ്ത്രീയമായതുമായ പൊതുപരിപാലന ചിലവ് നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഭൂരിപക്ഷം പേരും വർഷങ്ങളായി അതിൽ മുടക്കം വരുത്തിയിരുന്നു. ബോർഡ് അധികൃതർ ചെയ്യേണ്ട ഉത്തരവാദിത്വം നാളിതുവരെ നിർവ്വഹിക്കാതെ ഒറ്റയടിക്ക് വാടകക്കാരായ വ്യാപാരികളെ പിഴിയാനും അവരെ ഒഴിവാക്കാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.

ടവറിലെ ഗവ: ഓഫീസുകൾ ഒന്നടങ്കം പണി പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറിയതിനാലും കച്ചവട സാമ്പത്തീക മാന്ദ്യം മൂലം വലഞ്ഞിരിക്കുന്നവർക്ക് ഇരട്ടപ്രഹരം കണക്കെയാണ് അധികൃതർ പുറത്താക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

അധികൃതരുടെ ഈ വ്യാപാര ദ്രോഹ നടപടിയിൽ വാടകക്കാർ വലിയ പ്രതിഷേധത്തിലാണ്.

വാടകക്കാരുടെ സംഘടനക്ക് വേണ്ടി കോതമംഗലം MLA ആൻ്റണി ജോണിൻ്റെ നേത്യത്വത്തിൽ റവന്യു ടവർ ടെനൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ സോണി മാത്യു ,പി എച്ച് ഷിയാസ്, ഷാജി വർഗീസ് ,യുവജനക്ഷേമ ബോർഡ് മെമ്പർ അഡ്വ: റോണി മാത്യു എന്നിവർ

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പോയി ബഹു: കേരള സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ മന്ത്രി ശ്രീ കെ.രാജൻ അവർകളെ കണ്ട് നിവേദനം നൽകി.

നിവേദനത്തിലെ ആവശ്യങ്ങൾ.

1,വർഷങ്ങളോളം പല ഘട്ടങ്ങളിലായി വാടക ഇനത്തിലും പൊതു പരിപാലന ചിലവിനത്തിലും കുടിശിഖവന്നു ചേർന്നിട്ടുള്ള വാടകക്കാർക്ക് അധികരിച്ച പിഴ തുകകൾ ഒഴിവാക്കി ഒറ്റതവണ തീർപ്പാക്കൽ പദ്ധതി നടപ്പിൽ വരുത്തുക.

2, ജപ്തി നടപടികളുടെ ഭാഗമായി കുടിശിക തുക 6 തവണകളായി ഹൗസിംഗ് ബോർഡ് നിജപ്പെടുത്തിയത് 30 തവണകളാക്കി ദീർഘിപ്പിച്ച് നൽകുക.

3, ടവറിലെ ഒഴിത്ത് കിടക്കുന്ന നിലകളിലേക്കും, സ്പേസുകളിലേക്കും സ്വകാര്യ, അർദ്ധ സർക്കാർ ,മറ്റ് വിദ്യാഭ്യാസ സംരഭംങ്ങൾ തുടങ്ങിയവ കടന്ന് വരുവാൻ വാടക നിരക്ക് കുറച്ച് ഉത്തരവായി എത്രയും പെട്ടെന്ന് അവർക്ക് അവസരമൊരുക്കുക.

തുടങ്ങി ത്രിതല ആവശ്യങ്ങളുന്നയിച്ചാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പോയി ടെനൻ്റ് അസോസിയേഷൻ നിവേദനം നൽകി പ്രശ്ന പരിഹാരത്തിന് അഭ്യർത്ഥിച്ചത്. ബോർഡ് യോഗത്തിൽ വിഷയം അവതരിപ്പിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

Follow us on :

More in Related News