Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ളം നിഷേധിച്ച ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം പുനപരിശോധിക്കണമെന്ന് കോൺഗ്രസ്

02 Nov 2024 13:20 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ : കൊക്കയാർ പഞ്ചായത്തിൽ പൊതു കുടിവെള്ള ടാപ്പുകൾ ഒഴിവാക്കി സാധാരണക്കാരന് കുടിവെള്ളം നിഷേധിച്ച ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം പുനപരിശോധിക്കണമെന്ന് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.

ജല അതോരിറ്റി കാലങ്ങളായി പൊതു ടാപ്പിലൂടെ നൽകി വന്നിരുന്നത് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ നിർദ്ദേശം മൂലം നിർത്തലാക്കിയിരിക്കുന്നു. ഇതു പ്രകാരം ്് കൊക്കയാർ , ബോയ്സ് , മരുതുംമൂട് , പൂവഞ്ചി, നാരകംപുഴ . കൊടികുത്തി വാർഡുകളിലാണ് കുടിവെള്ളം നിഷേധിക്കപ്പെട്ടത്. 21 ലക്ഷം രൂപ ജലവിതരണ അതോരിറ്റിക്ക് കുടിശിഖ വന്നത് അടയ്ക്കാൻ തയ്യാറാകാതെ സാധാരണക്കാരൻ്റെ കുടിവെള്ളം ഇല്ലാതാക്കിയ ഇടതു പഞ്ചായത്ത് സമിതിയുടെ നിലപാടിനെതിരെ പഞ്ചായത്ത് ആഫീസ് ധർണ്ണയടക്കുമുള്ള ശക്തമായ സമരപരിപാടി നടത്താൻ കൊക്കയാർ മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി അംഗങ്ങളായ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ഓലിക്കൽ സുരേഷ്, ടോണി തോമസ് ഭാരവാഹികളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, പി.ജെ.വർഗീസ്, കെ.എച്ച്. തൗഫീക് , ആൽവിൻ ഫിലിപ്പ്, ബെന്നി സെബാസ്റ്റ്യൻ ,

ബി.ശശിധരൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News