Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 19:43 IST
Share News :
പരപ്പനങ്ങാടി : ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി ബില്ല് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ.എസ്.ഡി.പി. ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പരപ്പനങ്ങാടി സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവെസ്റ്റേഷൻ ഗൈറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ മാർച്ച് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റെ അഡ്വക്കറ്റ് സാദിഖ് നടുത്തൊടി ഉത്ഘാടനം ചെയ്തു. വഖ്ഫ് ഭേദഗതിയെ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിരത്തിയത് പച്ചക്കള്ളങ്ങളാണന്നും ഈ ഭേദഗതി രാജ്യത്തിന്റെ ബഹുസ്വരതയെയും അഖണ്ഡതയെയും തകര്‍ക്കുന്നതാണന്നും
സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യമിട്ട് ദാനം ചെയ്ത സ്വത്തുക്കള്‍ നിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് ആർ എസ് എസ്സിന്റെ ഈ ഗൂഢ നീക്കമെന്നും സാദിഖ് നടുത്തൊടി പറഞ്ഞു.
ഭരണഘടനവിരുദ്ധമായ ഈ നിയമം അംഗീകരിക്കാൻ ഇന്ത്യൻ ജനത തയ്യാറല്ലെന്നും അദ്ധേഹം കൂട്ടി ചേർത്തു.
തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്നങ്ങാടി ,നൗഫൽ സി.പി, ഹബീബ് തിരൂരങ്ങാടി സംസാരിച്ചു. അഹമ്മദ് കബീർ മുഹമ്മദ് ബഷീർ, സിദ്ധീഖ് കെ മുനീർ എടരിക്കോട്, തറയിലൊടി വാസു, എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.