Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 09:53 IST
Share News :
പീരുമേട് : കേരള സ്റ്റുഡന്റസ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടന കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം ഓഫീസിൽ വച്ചു നടന്നു . കെ.എസ്.സി ഇടുക്കി ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫസർ എം.ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് കെ
എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ എന്നിവർ കമ്മിറ്റിയിൽ സന്നിഹിതരായിരുന്നു. കെ. എസ്.സി ജില്ലാ പ്രസിഡന്റായി തോമസ് അലക്സ് പൗവത്തും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി അരബിന്ദ് ജോൺ പാലിയത്തും ജില്ലാ ട്രഷററായി ഓസ്റ്റിൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ്മാരായി അൽത്താഫ് മുഹമ്മദ്, മേറിൻ ആന്റണി, അഗസ്റ്റിൻ തോമസ്, അദ്വൈത് ജൈമോൻ, ആൻ മരിയ എന്നിവരും ജനറൽ സെക്രട്ടറിമാരായി സിജോ ജോസ്, അലൻ അലക്സ്, ഡോൺ ജോൺ,സാനിയ സണ്ണി,ആൽബർട്ട് സാബു, ബ്ലൈർ ബ്ലൈസ് വാഴയിൽ, ജോബിഷ് തങ്കച്ചൻ, അഭിഷേക് മാത്യൂസ് ബെന്നി, എന്നിവരും തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായി ജൂഡ് ജെയ്സൺ താഴതീറ്റിനെയും നിയോജക മണ്ഡലം ഓഫീസ് ജനറൽ സെക്രട്ടറിയായി ഉദയകൃഷ്ണൻ ഉണ്ണിയെയും ജനറൽ സെക്രട്ടറിയായി ഡേവിഡ് എസ് വടക്കേക്കരയെയും ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റായി അലെൻ സണ്ണിയെയും ഉടുമ്പഞ്ചോല നിയോജക മണ്ഡലം പ്രസിഡന്റായി അജിൻ ഷാജിയെയും പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റായി സെബാസ്റ്റ്യൻ ജോസഫ് എന്നിവരെയും കമ്മറ്റിയിൽ വച്ചു തിരഞ്ഞെടുത്തു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ മാത്യു വടക്കേക്കര, പ്രഫുൽ ഫ്രാൻസിസ്, ഉദീഷ് ഫ്രാൻസിസ്, സ്റ്റീഫൻ തങ്കച്ചൻ, ജോർജ് മാത്യു, ജെൻസ് നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Please select your location.