Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ജീവനക്കാരുടെ ന്യായമായതും അനുഭവിച്ചുവരുന്നതുമായ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം

16 Nov 2024 14:58 IST

MUKUNDAN

Share News :

തൃശൂർ:സർക്കാർ ജീവനക്കാരുടെ ന്യായമായതും അനുഭവിച്ചു വരുന്നതുമായ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ്.സന്തോഷ്കുമാർ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ജോയിൻ്റ് കൗൺസിൽ ഡിസംബർ 10,11 തിയ്യതികളിൽ സംസ്ഥാന സെക്രട്ടറിയേറ്റിനു മുൻപിൽ 36 മണിക്കൂർ നടത്തുന്ന രാപകൽസമരത്തോടനുബന്ധിച്ചുള്ള ജില്ലാ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.സംസ്ഥാന നിയമസഭയിൽ ബജറ്റ് സമ്മേളനത്തിൽ സർക്കാർ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കക,ജീവിതച്ചിലവുകൾ വർദ്ധിക്കുന്നതിനനുസൃതമായി നിത്യജീവിതം താറുമാറിലാകാതിരിക്കാൻ സർക്കാർ ജീവനക്കാരനനുവദിക്കേണ്ട ക്ഷാമബത്ത കുടിശ്ശി മുഴുവൻ തീർത്ത് നൽകാൻ സർക്കാർ തയ്യാറാക്കുക ,മരവിപ്പിച്ച ലിവ് സറണ്ടർ അടിയന്തിരമായി ലഭ്യമാക്കുക,ജീവനക്കാരന് സങ്കടം മാത്രം സമ്മാനിക്കുന്ന മെഡിസെപ് പദ്ധതി അവസാനിപ്പിക്കാതെ സർക്കാർ ഏറ്റെടുത്ത് ഫ്രലപ്രദമായി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ.ഹരിഷ് കുമാർ കൺവെൻഷന് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗ വി.വി.ഹാപ്പി,സംസ്ഥാന കമ്മിറ്റിയംഗം പി.കെ.അബ്ദുൾ മനാഫ്,ജില്ലാ സെകട്ടറി വി.ജെ.മെർളി,ജില്ലാ ട്രഷറർ വി.ആർ.സുജീഷ് കുമാർ,വനിതാകമ്മറ്റി സെക്രട്ടറി പി.എൻ.നിത എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റുമാരായ വി.എച്ച്.ബാലമുരളി,ടി.വി.ഗോപകുമാർ,എം.കെ.ഷാജി,ജോയിൻ്റ് സെക്രട്ടറിമാരായ എ.എം.നൗഷാദ്,സി.വി.ശ്രീനിവാസൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.വി.പ്രസാദ്,പി.ധനുഷ്,പി.അരുണ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News