Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 11:37 IST
Share News :
അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് 14ാംവാർഡിൽ പറമ്പത്ത്നമ്പൂരി കണ്ടി - പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രിയമായ നിർമ്മാണം കാരണം സമീപത്തെ നമ്പൂരികണ്ടി അഷ്റഫിന്റെ വീട്ടിലേക്ക് റോഡിൽ നിന്ന് വെള്ളം കുത്തി ഒഴുകുകയാണ്.
റോഡ് ഉയർത്തിയപ്പോൾ സൈഡിൽ വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കാതെ അശാസ്ത്രീയമായി നിർമ്മിച്ചതാണ് വീട്ടിലേക്ക് വെള്ളം കുത്തി ഒഴുകുന്നതിന് കാരണം. മുറ്റത്ത് ചളി വെള്ളം കെട്ടി കിടക്കുന്നത് കാരണം അവർക്ക് വീടിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഈ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് യുഡിഎഫ് 14ാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി.
അരിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശ്രീധരൻ കണ്ണമ്പത്ത്,പി.കെ.കെ.ബാബു .മജീദ്, സനൽ വാകമോളി,ഫൈസൽ, സമീർ എന്നിവർ സംസാരിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുറ്റത്തെ ചളി കോരി വൃത്തിയാക്കി.
Follow us on :
Tags:
More in Related News
Please select your location.