Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 15:54 IST
Share News :
കോഴിക്കോട് : ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ അധ്യാപക പാക്കേജ് വീണ്ടും കൊണ്ടുവരുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടരിയും കെ എസ് ടി യു മുൻ പ്രസിഡണ്ടുമായ സി പി ചെറിയ മുഹമ്മദ്. ഭിന്നശേഷി നിയമനം, യുഐഡി തുടങ്ങിയ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെഎസ്ടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനാംഗീകാരവും ശമ്പളവും തടയപ്പെട്ട പതിനെട്ടായിരത്തോളം അധ്യാപകരുടെ ജീവൽപ്രശ്നത്തിനു പുതിയ പാക്കേജോടെ പരിഹാരമുണ്ടാക്കുമെന്നും ഒമ്പതു വർഷമായി അധ്യാപക ജീവനക്കാരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സർക്കാരിനെ ബാലറ്റിലൂടെ ദയാവധം നൽകിയല്ലാതെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തീരില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.എം.ഷഹീദ് മുഖ്യപ്രഭാഷണം നടത്തി.വി.കെ.മൂസ്സ, പി.കെ.അസീസ്, പി.ടി.എം. ഷറഫുന്നിസ, എ.പി.അസീസ്, മണ്ടോടി ബഷീർ, കെ.പി.സാജിദ്, വി.കെ.എ.റഷീദ് അൻവർ ഇയ്യഞ്ചേരി, ടി.കെ.അബ്ദുൽ കരീം, നാസർ എടപ്പാൾ, പി.ടി.ഷാജിർ, അഷ്റഫ് തറമൽ, എം.മഹമൂദ്, ടി. സുഹ്റ, ബഷീർ വടക്കയിൽ, വി.പി.എ.ജലീൽ, പി.പി.അബ്ദുൽ ഗഫൂർ, എം.പി.ഷാഹുൽ ഹമീദ്, ടി.കെ.ഫൈസൽ, പി.കെ.അഷ്റഫ്, പി.ഡി.നാസർ പ്രസംഗിച്ചു. പടം: കെഎസ്ടിയു കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി.ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു.
Follow us on :
More in Related News
Please select your location.