Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 14:34 IST
Share News :
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി വിധി. ജൂൺ ഒന്ന് വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. കർശന ജാമ്യ വ്യവസ്ഥകളോടെ നിരവധി ഉപാധികളും ഇടക്കാല ജാമ്യത്തിൽ നിലനിൽക്കുന്നു.
ഡൽഹി മുഖ്യമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡൽഹി മദ്യനയക്കേസിൽ തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്തും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൽ പങ്കാളിയാകാൻ ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷയുമാണ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിലാണ് വിധി.
കെജ്രിവാളിൻ്റെ ഇടക്കാല ജാമ്യത്തെ ഇഡി വ്യാഴാഴ്ച എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവകാശം അടിസ്ഥാനപരമല്ലെന്ന് അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
"തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്താനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ നിയമപരമോ അല്ല. ED യുടെ അറിവിൽ, ഒരു രാഷ്ട്രീയ നേതാവിനും താൻ മത്സരിക്കുന്ന സ്ഥാനാർത്ഥിയല്ലെങ്കിലും പ്രചാരണത്തിന് ഇടക്കാല ജാമ്യം നൽകിയിട്ടില്ല." സത്യവാങ്മൂലത്തിൽ പറയുന്നു.
മാർച്ച് 21 നാണ് ഡൽഹി മദ്യനയ കേസിൽ കെജ്രിവാളിനെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ നിന്നും ഇഡി അറസ്റ്റ് ചെയ്തത്. ഈ അഴിമതിക്ക് പിന്നിലെ രാജാവ് അദ്ദേഹമാണെന്നും മദ്യവ്യവസായികളിൽ നിന്ന് അഴിമതി ആവശ്യപ്പെടുന്നതിൽ നേരിട്ട് പങ്കെടുത്തതായും കേന്ദ്ര അന്വേഷണ ഏജൻസി ആരോപിച്ചു.
Follow us on :
Tags:
Please select your location.