Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 13:19 IST
Share News :
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണവീഡിയോ സി.പി.എമ്മിന്‍റെ ഫെയ്‌സ്ബുക്ക് പേജിൽ. പാലക്കാട് എന്ന സ്‌നേഹവിസ്മയം എന്ന കുറിപ്പോടെയായിരുന്നു സിപിഎം പത്തനംതിട്ട എന്ന പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. ഔദ്യോഗിക പേജ് അല്ലെന്ന് ആദ്യം പ്രതികരിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പിന്നീട് അത് ഹാക്കിംഗ് എന്ന് തിരുത്തി. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ് ചെയ്‌തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.
2013- മാര്‍ച്ച് 29ന് ആരംഭിച്ച പേജാണിത്. 63000-ത്തോളം ഫോളോവേഴ്‌സുമുണ്ട്. പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക പേജാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. സിപിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് വര്‍ഷങ്ങളായി പേജില്‍ പങ്കുവെക്കപ്പെടുന്നതും. സംഭവം സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ അസ്വസ്ഥതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അഡ്മിന്‍ പാനല്‍ ആരാണെന്ന കൃത്യമായ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയംഗമുള്‍പ്പടെയുള്ളവര്‍ പാനലിലുണ്ടെന്നാണ് വിവരം. ഔദ്യോഗികമായ ചുമതലയില്ലാത്തവര്‍ പാനലിലുണ്ടെന്നും അവര്‍ അബദ്ധവശാലോ ബോധപൂര്‍വമായോ ഇടപെട്ടിട്ടുണ്ടോ എന്നാണ് സംശയം.
Follow us on :
Tags:
Please select your location.