Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2024 21:21 IST
Share News :
കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കുവാൻ വേണ്ടിയുള്ള പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പു നിർണ്ണായകമാണെന്നും ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം. വി.ശ്രേയാംസ് കുമാർ പറഞ്ഞു. മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങണമെന്നും മുഴുവൻ സമയ പ്രവർത്തകരായി മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആർ.ജെ.ഡിയുടെ കോഴിക്കോട് ജില്ലാ നേതൃസമ്മേളനം ഹോട്ടൽ അളകാപുരിയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരിമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ സ്വാഗതവും ജെ.എൻ. പ്രേംഭാസിൻ പ്രവർത്തന റിപ്പോർട്ടും ഗണേശൻ കാക്കൂർ നന്ദിയും രേഖപ്പെടുത്തി.സംസ്ഥാന ഭാരവാഹികളായ മനയത്ത് ചന്ദ്രൻ, ഇ.പി.ദാമോദരൻ ,സലിം മടവൂർ, എൻ.സി. മോയിൻകുട്ടി ,എം.പി. ശിവാനന്ദൻ, പി.കിഷൻചന്ദ്, കെ. ലോഹ്യ',എടയത്ത് ശ്രീധരൻ അഡ്വ. രവിന്ദ്രനാഥ്,,സുജ ബാലുശ്ശേരി സി.പി. രാജൻ |ജില്ലാ ഭാരവാഹികളായ ഉമേഷ് അരങ്ങിൽ പി.പി. രാജൻ, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് എൻ.കെ. രാമൻകുട്ടി, യുവജനത ജില്ലാ പ്രസിഡണ്ട് കിരൺജിത്ത് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.