Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 15:00 IST
Share News :
ചാലക്കുടി:
വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ക്ഷേമ പെൻഷനുകൾ 5000 രൂപയാക്കി ഉയർത്തണമെന്ന് കേരള കോൺഗ്രസ് അറുപതാം ജന്മദിനാചരണത്തോടനുബന്ധിച്ച് എലിഞ്ഞപ്ര ജംഗ്ഷനിൽ ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് ജോൺ മുണ്ടൻ മാണി പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു. കേരള കർഷക യൂണിയൻ ജില്ലാ സെക്രട്ടറി വിൽസൺ മേച്ചേരി ജന്മദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി ഗബ്രിയേൽ കിഴക്കൂടൻ, മണ്ഡലം പ്രസിഡണ്ട് ജോസ് മേച്ചേരി, വൈസ് പ്രസിഡണ്ട് കെ ഐ പോളച്ചൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.