Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഗണപതിവട്ട’ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ

12 Apr 2024 09:40 IST

Enlight News Desk

Share News :

ഗണപതിവട്ട’ വെറുപ്പിന്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുക എന്നതാണ് സുരേന്ദ്രന്റെ ക്ഷ്യം എന്ന് ആനി രാജ. വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുക്കുയാണെന്നും ആനി രാജ പ്രതികരിച്ചു. 

ജനകീയ വിഷയങ്ങളിൽ സുരേന്ദ്രന് പ്രതികരണമില്ല. ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനാണ് ശ്രമം. കേരളത്തിൽ കെ സുരേന്ദ്രന്റെ വിത്ത് മുളക്കില്ല. എല്ലാ വിഭാഗവും ഇടകലർന്ന് ജീവിക്കുന്ന മണ്ണ് ആണിത്. സാഹോദര്യം നിലനിൽക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ അത് അനുവദിക്കില്ല. ജനങ്ങളുടെ മുന്നിൽ പ്രചരണം നടത്താൻ ബിജെപിക്ക് വിഷയങ്ങളില്ല. അതിനാലാണ് ഇത്തരം പ്രയോഗങ്ങളുമായി വരുന്നതെന്നും ആനി രാജ പറഞ്ഞു.

അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ചോദ്യം. ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച ആൾ, ഹിന്ദുക്കളെ മതം മാറ്റിയ ആൾ. വയനാട്ടുകാർക്കും, കേരളിയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് യുഡിഎഫും എൽഡിഎഫും ടിപ്പുവിൻ്റെ പുറകെ പോകുന്നത്? രാഹുൽ ഗാന്ധി യാതൊരു വികസനവും വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല. എന്നും സുരേന്ദ്രൻ പറഞ്ഞു.

Follow us on :

More in Related News