Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 20:28 IST
Share News :
ചാവക്കാട്:രാജ്യത്ത് മയക്കുമരുന്നിന്റെ വിൽപനയും,ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്,ഭരണകൂടത്തിന്റെയും നിയമ പോലീസ് സംവിധനങ്ങളൂടെയും പിന്തുണയോട് കൂടി വളർന്ന് വ്യാപിച്ച ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം എം.കെ.അസ്‌ലം പറഞ്ഞു.സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ വൽകരണവും,ആത്മഹത്യകളും,ക്രൂരമായ കൊലപാതകങ്ങളും,കേരളത്തിൽ വ്യാപിക്കുന്നത് ലഹരിയുടെ വ്യാപനം മൂലമാണ്.സർകാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളം ലഹരിയിൽ ഞെരിഞ്ഞമരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.വെൽഫെയർ പാർട്ടി ചാവക്കാട് ആശുപത്രി റോഡ് ജങ്ഷനിൽ ഓവുങ്ങൽ യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരായ ജനകീയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉപരോധ സമരത്തിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം കെ.കെ.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.സാംസ്‌കാരിക നേതാക്കളായ ചാവക്കാട് പ്രസ്സ്ക്ലബ് പ്രസിഡന്റ് ശിവദാസൻ,ആന്റോ തോമസ് പേരകം,നൗഷാദ് തെക്കുപുറം,ഫിറോസ് തൈപ്പറമ്പിൽ,സി.ആർ.ഹനീഫ,അക്ബർ പെലെമ്പാട്ട് തുടങ്ങിയവർ ഉപരോധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.സലാം മുതുവട്ടൂർ സ്വാഗതവും,അലിഘാൻ ആലുംപടി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.