Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവും,ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ.ബീതുസാഹിബിന്റെ 35-ആം ചരമവാർഷിക ദിനം ആചരിച്ചു

25 Feb 2025 21:53 IST

MUKUNDAN

Share News :

ചാവക്കാട്:കോൺഗ്രസ് നേതാവും,ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ.ബീരു സാഹിബിന്റെ 35-ആം ചരമവാർഷിക ദിനം ആചരിച്ചു.തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര പുത്തൻകടപ്പുറം സെന്ററിൽ വെച്ച് പുഷ്പാർച്ചനയും,അനുസ്മരണവും നടന്നു.മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി.വി.സുരേന്ദ്ര മരക്കാർ ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച്.ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു.മുൻ കെപിസിസി അംഗം സി.എ.ഗോപപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.തിരുവത്ര മേഖല കോൺഗ്രസ് പ്രസിഡന്റ് എച്ച്.എം.നൗഫൽ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.വി.ബദറുദ്ദീൻ,എം.എസ്.ശിവദാസ്,കരിക്കിൻ ഷക്കീർ,കെ.എം.ശിഹാബ്,അനീഷ് പാലയൂർ,ആച്ചി ബാബു,ആർ.കെ.നൗഷാദ്,തെക്കൻ ബൈജു,കൗൺസിലർ അസ്മത്തലി എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് മണ്ഡലം നേതാക്കളായ പ്രദീപ് ആലിപ്പിരി,മർസൂക്ക് ഷമീം,ഉമ്മർ ആലുങ്ങൽ,ദേവൻ മുഹസിൽ,ചിന്നക്കൽ മൊയ്തീൻഷാ ആലുങ്ങൽ,താഴത്ത് അബ്ബാസ്,അഷറഫ് ബ്ലാങ്ങാട്,ഹാരിസ് പുതിയറ,അലിക്കുഞ്ഞ് തിരുവത്ര,രാമി അബു എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News