Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ഷാർജ ഇൻകാസ് പ്രസിഡന്റ് കെ.എം.മനാഫിന് സ്വീകരണം നൽകി

04 Jun 2025 18:29 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സ്വദേശിയും,ഒട്ടേറെ ക്ഷേമ പദ്ധതികളും,ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്ന ഷാർജ ഇൻകാസ് പ്രസിഡന്റ് കെ.എം.മനാഫിന് സ്വീകരണം നൽകി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എച്ച്.റഹീം പൊന്നാട അണിയിച്ചു.കർഷക കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര സ്നേഹാദര മെമന്റോ നൽകി.പെൻഷനേഴ്സ് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല,സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഷൗകത്ത് അലി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ റുക്കിയ ഷൗകത്ത്,ഷാഹിജ മുസ്തഫ,സക്കീർ ഹുസൈൻ,കെ.എൻ.സന്തോഷ്,നാസിം നാലകത്ത്,അഷറഫ് ബ്ലാങ്ങാട് എന്നിവർ അനുമോദന പ്രസംഗം നടത്തി.എ.എച്ച്.റൗഫ്,രമേശ് കുണ്ടറ,ഷെരീഫ് വോൾഗ,ഷെരീഫ് പുളിച്ചിറക്കെട്ട്,താഹിറ റഫീക് എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News