Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 15:37 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിൽ 19 വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്.11 വാർഡുകളിൽ കോൺഗ്രസും, 6 സീറ്റിൽ മുസ്ലീം ലീഗും, 16, 17 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും മൻസരിക്കും.
കോൺഗ്രസ് മണ്ഢലം പ്രസിഡന്റും അധ്യാപകനുമായ പി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പാനലിൽ പരിചയസമ്പന്നതയുടെ കരുത്തുമായി മുസ്ലീം ലീഗ് മെമ്പർ സറീന ഒളോറ നാലാം തവണയും രംഗത്തുണ്ട്. 18ാം വാർഡിലാണ് മത്സരിക്കുന്നത്. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി വാർഡ് 13 മാമ്പൊയിലിലും മത്സരിക്കുന്നു.
കോൺഗ്രസ് യുവനേതാവ് റിൻജുരാജ് എടവന വാർഡ് 3 മേപ്പയ്യൂരിലാണ് ജനവിധി തേടുന്നത്.
മേപ്പയൂർ ഇന്ദിരാഭവനിൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ. അശോകൻ മാസ്റ്റർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മറ്റ് വാർഡുകളിലെ സ്ഥാനാർത്ഥി പട്ടിക. 1-കീഴ്പയൂർ:അബ്ദുറഹിൻ ഇല്ലത്ത്(മുസ് ലിം ലീഗ്).വാർഡ് 2-ജനകീയ മുക്ക്:പി.കെ അനീഷ്(കോൺഗ്രസ്സ്),
വാർഡ് 4-എടത്തിൽ മുക്ക്:ബാലകൃഷ്ണൻ ശ്രേയസ്സ്(കോൺഗ്രസ്സ്),വാർഡ് 5-
മoത്തുംഭാഗം:പ്രസന്നകുമാരി ചൂരപ്പറ്റമീത്തൽ(കോൺഗ്രസ്സ്),
വാർഡ് 6-മേപ്പയൂർ ഹൈസ്കൂൾ:
എം.കെ. ഫസീല(കോൺഗ്രസ്സ്),
വാർഡ് 7-ചങ്ങരംവെള്ളി:
അൻസാബ് അബ്ദുള്ള കെ(യു.ഡി.എഫ് സ്വതന്ത്രൻ),വാർഡ് 8-കായലാട്:
സുരേഷ് മൂന്നൊടിയിൽ(കോൺഗ്രസ്സ്), വാർഡ് 9-മേപ്പയൂർ ടൗൺ:വി.പി. ജാഫർ മാസ്റ്റർ(മുസ് ലിംലീഗ്),വാർഡ് 10-കൊഴുക്കല്ലൂർ:കെ.ടി. വിനോദൻ(കോൺഗ്രസ്സ്),
വാർഡ് 11-ചാവട്ട്:സി.എം സോഫിയ(മുസ് ലിംലീഗ്),വാർഡ് 12-നിടുമ്പൊയിൽ:
ഹന്നത്ത് ടീച്ചർ(കോൺഗ്രസ്സ്),
വാർഡ് 14-നരക്കോട്:എം റാബിയ(മുസ് ലിംലീഗ്),വാർഡ് 15-മരുതേരിപറമ്പ്:
പി.സി. ശോഭ(കോൺഗ്രസ്സ്),
വാർഡ് 16-മഞ്ഞക്കുളം:കെ ജിഷ(യു.ഡി.എഫ് സ്വതന്ത്ര),വാർഡ് 17-പാവട്ടുകണ്ടിമുക്ക്:
മിനി പാറക്കണ്ടി(കോൺഗ്രസ്സ്),
വാർഡ് 19-വിളയാട്ടൂർ:ഷീന മനോജ്
(കോൺഗ്രസ്സ്).സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ അബ്ദുറഹിമാൻ
കമ്മന,കെ.പി. രാമചന്ദ്രൻ,
എം.എം. അഷ്റഫ്,പി.കെ. അനീഷ്,എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,സി.പി. നാരായണൻ,കെ.എം.എ. അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.