Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നതതല സമിതി രൂപീകരണം സമരം തകർക്കാനുള്ള ചെപ്പടിവിദ്യ : എം.എ. ബിന്ദു

15 May 2025 19:59 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച സർക്കാർ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകൽ സമര യാത്ര ക്യാപ്റ്റനുംകേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. എ. ബിന്ദു. സമരം തീർക്കാനല്ല, പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ ചെപ്പടിവിദ്യകൊണ്ട് ശ്രമിക്കുന്നത്. രാപ്പകൽ സമര യാത്രക്ക് മേപ്പയൂർ ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.എ. ബിന്ദു.


 സ്വാഗത സംഘം ചെയർമാൻ പി. കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം സ്വാഗത സംഘം ജില്ലാ വൈസ് ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ വി.പി. സുഹറ ഉദ്ഘാടനം ചെയ്തു. കൺവീനർ രവീന്ദ്രൻ വള്ളിൽ, കോൺഗ്രസ് നേതാക്കളായ പെരുമ്പട്ടാട്ട് അശോകൻ,പറമ്പാട്ട് സുധാകരൻ,മുസ്‌ലീം ലീഗ്

നേതാക്കളായ മുജീബ്കോമത്ത് , എം. കെ. അബ്ദുറഹിമാൻ,

സിപിഐ( എം.എൽ) സംസ്ഥാന കമ്മിറ്റിയംഗം വി.എ.ബാലകൃഷ്ണൻ,

 കെ എ എച്ച് ഡബ്ല്യു എ ജില്ലാ പ്രസിഡൻ്റ് സി.സി. മിനി, യുത്ത് കോൺഗ്രസ് നേതാക്കളായ അർഷാന,കെ.കെ.അനുരാഗ് ,

കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് ആർ.കെ.ഗോപാലൻ, മഹിളാ കോൺഗ്രസ് നേതാവ് പ്രസന്നകുമാരി ചൂഴിക്കൽ,ജനാധിപത്യ വേദി പ്രതിനിധി ഷിനോജ് എടവന,ആശാ വർക്കർ ഇന്ദിര , കെ എസ് എസ് പി എ നേതാവ് വിജയൻ മയൂഖം,ജനാധിപത്യവേദി

ജില്ലാ കമ്മിറ്റിയംഗം എൽ.ബി. ലിൻ ജിത്, യൂത്ത് കോൺഗ്രസ്

നേതാവ് അർഷിന എന്നിവർ

സംസാരിച്ചു.

മേപ്പയൂർ സ്വാഗത സംഘം സമാഹരിച്ച 10000 രൂപ സമരയാത്ര ക്യാപ്റ്റൻ എം. എ. ബിന്ദുവിന് കൈമാറി.തുടർന്ന്  'വൈറ്റ് റോസ്' കലാസംഘം അവതരിപ്പിച്ച

ഗാന സദസ്സും നടന്നു.


മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച രാപകൽ സമരയാത്ര കാസർഗോഡ് ജില്ല പിന്നിട്ട് കണ്ണൂർ ജില്ലയിലൂടെ പര്യടനം തുടരുന്നു. 45 ദിവസം ഈ യാത്ര നീണ്ടു നിൽക്കും. ഫ്രെബ്രുവരി 10 ന് ആശമാർ സെക്രട്ടേറിയേറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ പുതിയൊരു ഘട്ടമാണ് ഈ യാത്ര. ആശമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സർക്കാർ പരിഗണിക്കാത്തസാഹചര്യത്തിലാണ് ഇത്തരമൊരു സമരമുറ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും ജനപിന്തുണകളെ ഏറ്റുവാങ്ങി ജൂൺ 17 ന് 

തിരുവനന്തപുരത്ത് മഹാറാലി

യോടുകൂടി യാത്ര സമാപിക്കും.

Follow us on :

Tags:

More in Related News