Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു

01 Jun 2024 21:08 IST

MUKUNDAN

Share News :

ചാവക്കാട്:ബിജെപി തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.തിരുവത്ര വിവേകാനന്ദ നഗറിൽ നടന പരിപാടി ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.128-ാം ബൂത്ത് പ്രസിഡന്റ് സുനിൽകുമാർ വെങ്കളത്ത് അധ്യക്ഷത വഹിച്ചു.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു,ചാവക്കാട് പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ഷൈൻ മടേകടവ്,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷിജി സന്തോഷ്,ബിജെപി ചാവക്കാട് മണ്ഡലം സെൽ കോഡിനേറ്റർ സുഗന്ധവേണി,ചാവക്കാട് പടിഞ്ഞാറൻ മേഖല വൈസ് പ്രസിഡന്റ് പ്രമോദ്,126-ാം ബൂത്ത് പ്രസിഡന്റ് ഗിരിജ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News