Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2024 07:08 IST
Share News :
മുണ്ടക്കയം :
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് യുവജന സംഘടന പ്രവർത്തകർ തമ്മിലാണ് സംഘർഷം നടന്നത്. 'എ.ഐ.വൈ.എഫ് പ്രവർത്തകന് പരുക്കേറ്റിട്ടുണ്ട്.. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മുണ്ടക്കയം വണ്ടൻപതാലിലാണ് സംഭവം. പരുക്കേറ്റ എ.ഐ.വൈ.എഫ് പ്രവർത്തകൻ വണ്ടൻപതാൽ സ്വദേശി അമൽ പ്രസാദ് (21) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി.
ച്രചാരണ ജാഥ കടന്നു പോകുന്നതിനിടെ ബൈക്ക് തട്ടിയതുമായുള്ള പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചതെന്നു പറയുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അമലിനെ അകാരണമായി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മർദ്ദിക്കുകയായിരുന്നു എ.ഐ. വൈ. എഫ് പറയുന്നു. തടസ്സം പിടിക്കാനെത്തിയ സി.പി.ഐയുടെ മുതിർന്ന നേതാക്കൾക്കെതിരെയും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ മുതിർന്ന നേതാക്കൾ നോക്കി നിൽക്കെയാണു സംഭവം അരങ്ങേറിയത്. വണ്ടൻപതാൽ ടൗണിലെ പ്രചാരണത്തിൽ സ്ഥാനാർഥി മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായതും വഷളായതും. എന്നാൽ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് നടന്നതെന്നും സംഭവത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമാണ് ഇടത് നേതാക്കൾ പറയുന്നത്.
Follow us on :
Tags:
Please select your location.