16 Aug 2024 19:15 IST
- MUKUNDAN
Share News :
മുല്ലശ്ശേരി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,ശ്മശാന പരിസരം മാലിന്യ കൂമ്പാരമാക്കുന്ന പഞ്ചായത്ത് നടപടി അവസാനിപ്പിക്കുക,പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ കോറി മൂലം വെള്ളക്കെട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുക,അവരുടെ പുനരധിവാസം ഉറപ്പ് വരുത്തുക,പഞ്ചായത്തിൽ സറണ്ടർ ചെയ്ത ഭൂമി ആസ്തി രജിസ്റ്ററിൽ ഉൾപെടുത്തുന്നതിൽ വീഴ്ച വരുത്തിയ എൽഡിഎഫ് ഭരണ സമിതി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.ബിജെപി മണലൂർ മണ്ഡലം പ്രസിഡൻറ് കെ.എസ്.ധനേഷ് ഉദ്ഘാടനം നിർവഹിച്ചു.ബിജെപി പഞ്ചായത്ത് പ്രസിഡൻറ് സുനിൽ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.സന്തോഷ് പണിക്കശ്ശേരി,രാജൻ മഠത്തിൽ,സുനിൽകുമാർ അപ്പു,മുല്ലശ്ശേരി പഞ്ചായത്ത് അംഗം ടി.ജി.പ്രവീൺ,മോഹനൻ കളപ്പുരക്കൽ,ദിനേശൻ പെരുവല്ലൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.