Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 07:12 IST
Share News :
വൈസ്
എരുമേലി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് വ്യാഴാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവരും. കോൺഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനോയി ഇലവുങ്കലിനെതിരെയാണ് അവിശ്വാസം കൊണ്ടുവരുന്നത്. രാവിലെ 11ന് അവിശ്വാസപ്രമേയം അവതരിപ്പിക്കും.കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായിരുന്ന മറിയാമ്മ സണ്ണി എൽ.ഡി.എഫിന് വോട്ട് ചെയ്തിരുന്നു. സ്വതന്ത്ര അംഗമായിരുന്ന ബിനോയി ഇലവുങ്കലിന്റെ പിന്തുണയോടെ ഭരണം നിലനിർത്തിയിരുന്ന യു.ഡി.എഫിന് ഇതോടെ ഭരണം നഷ്ടമായി. എൽ.ഡി.എഫിന്റെ പിന്തുണയോടെ മറിയാമ്മ സണ്ണിയെ പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇതോടെയാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാൻ എൽ.ഡി.എഫ് തീരുമാനിച്ചത്.എന്നാൽ, വൈസ് പ്രസിഡന്റിനായി എൽ.ഡി.എഫിലും തർക്കമുള്ളതായാണ് വിവരം. സി.പി.ഐയിലെ ഒരംഗത്തിന്റെ നിലപാടുപോലും നിർണായകമായിരിക്കെ തർക്കങ്ങളില്ലാതെ മുന്നോട്ട് പോകേണ്ടത് എൽ.ഡി.എഫിന്റെ ആവശ്യമാണ്.
Follow us on :
Please select your location.