Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല, വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യം’: കെ സുരേന്ദ്രൻ

08 Apr 2025 14:32 IST

Shafeek cn

Share News :

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ല.ലീഗ് നേതാക്കൾ നടത്തിയ പരാമർശം ആപലപനീയമെന്നും സുരേന്ദ്രൻ വിമർശിച്ചു.


ഇ ടിയും കുഞ്ഞാലിക്കുട്ടി നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകൾ. ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല. തിരൂരിൽ എഴുത്തച്ഛൻറെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.


ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉൾപ്പെടെ പിന്നോക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്താൻ തയ്യാറാകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Follow us on :

More in Related News