Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി എക്സലൻസ് വിദ്യാഭ്യാസ അവാർഡ് വിതരണം

12 Sep 2024 20:46 IST

WILSON MECHERY

Share News :


മാള: ഓണാഘോഷത്തോടനുബന്ധിച്ച് മാള സർവ്വീസ് സഹകരണ ബാങ്ക് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് ഉമ്മൻ ചാണ്ടി എക്സലൻസ് വിദ്യാഭ്യാസ അവാർഡ് വിതരണവും, ഓണ ചന്തയുടെ ഉദ്ഘാടനവും ഉദ്ഘാടനവും കൊടുങ്ങല്ലൂർ നിയോജക മണ്‌ഡലം എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാർ നിർവ്വഹിച്ചു . ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡും, മെമെന്റോയും സമ്മാനിച്ചു. സർക്കാർ സബ്സിഡി നിരക്കിൽ അനുവദിച്ച കൺസ്യൂമർഫെഡിൻ്റെ പലവ്യഞ്ജ‌നങ്ങളും പച്ചക്കറികളും ബാങ്ക് ഹെഡ് ഓഫീ സിൽ നിന്നും വിതരണം ചെയ്തു. ഉൽഘാടന ചടങ്ങിൽ മാള ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെംബറും, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷയുമായ ശ്രീമതി സിനി ബെന്നി,ബാങ്ക് ഡയറക്ടർമാരായ പി.സി.ഗോപി,സിന്ധു അശോകൻ, പോൾസൻ ഓളാട്ടുപുറം, ബിന്ദു പ്രദീപ് , വിത്സൻ കാഞ്ഞൂത്തറ, ജെയ്സൻ മാളിയേക്കൽ, പി.കെ. ഗോപി, സെക്രട്ടറി 

എൻ.സി. നിക്സൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News