Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 13:06 IST
Share News :
അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ന്യൂ ഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. 48 മണിക്കൂറിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് പർവേഷ് വർമ്മയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പർവേഷ് വർമ്മ പരാതിയും നൽകിയിട്ടുണ്ട്.
തന്‍റെ വാക്കുകൾ കെജ്‌രിവാൾ വളച്ചൊടിച്ചെന്ന് ആരോപിച്ചാണ് പർവേഷ് വർമ്മയുടെ പരാതി. ഡൽഹി തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രതിയുമായി ബിജെപി രംഗത്തെത്തിയത്. അതേസമയം കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് പാർട്ടികൾ. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയിൽ ബിജെപി നടത്തും. എ എപി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും വിവിധ റാലികളിൽ പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും.
Follow us on :
Tags:
More in Related News
Please select your location.