Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വകമാറ്റി ചെലവഴിക്കരുത് എന്ന സർക്കാർ ഉത്തരവിനെ കാറ്റിൽ പറത്തിയ ഗുരുവായൂർ നഗരസഭ ഭരണാധികാരികൾക്കെതിരെ ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു

08 Nov 2024 19:31 IST

MUKUNDAN

Share News :

ഗുരുവായൂർ:ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വകമാറ്റി ചെലവഴിക്കരുത് എന്ന സർക്കാർ ഉത്തരവിനെ കാറ്റിൽ പറത്തിയ ഗുരുവായൂർ നഗരസഭ ഭരണാധികാരികൾക്കെതിരെ ബിജെപി തൈക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.ബിജെപി ജില്ലാ കമ്മിറ്റിയംഗം ശോഭ ഹരിനാരായണൻ സമരം ഉദ്ഘാടനം ചെയ്തു.ബിജെപി ഏരിയ പ്രസിഡന്റ് സബീഷ് മുണ്ടന്തറ അധ്യക്ഷത വഹിച്ചു.ബിജു പട്ട്യാമ്പുള്ളി ആമുഖ പ്രഭാഷണം നടത്തി.ശരത്ത് ചക്കംകണ്ടം,ശങ്കരനാരായണൻ,അനിൽ ബ്രഹ്മക്കുളം,സുരേഷ് വിളക്കാട്ടുപാടം,വിജയൻ,മണി ബ്രഹ്മകുളം,പ്രകാശൻ,അശോകൻ,ഷീല,ദീപിക സുബിൻ,ആശ ശശി,അംബിക തുടങ്ങിയവർ നേതൃത്വം നൽകി.






Follow us on :

More in Related News