Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായി പോലീസ് ആർഎസ്എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു ' - എസ്ഡിപിഐ ജാഗ്രത കാംപയിൻ

16 Oct 2024 12:06 IST

- Enlight Media

Share News :

കോഴിക്കോട് പിണറായി പോലീസ് - ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശത്തിൽ 2024 സെപ്‌തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ജന ജാഗ്രത കാംപയിൻ്റെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം പ്രസിഡൻറ് കെ പി ജയഫർ നയിക്കുന്ന വാഹനജാഥ 18, 19 തീയതികളിൽ സംഘടിപ്പിക്കുവാൻ എസ്ഡിപിഐ കോഴിക്കോട് സൗത്ത് കമ്മിറ്റി തീരുമാനിച്ചതായി അറിയിക്കുന്നു. കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങൾ, പ്രചരണ ജാഥകൾ, പോസ്റ്റർ പ്രചരണം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയവ നടന്നുവരുന്നു. തിയ്യതികളിൽ വാഹനജാഥകൾ സംഘടിപ്പിക്കും.


18 ആം തീയതി രാവിലെ 09:30ന് പുതിയ സ്റ്റാൻഡിൽ നിന്നും തുടങ്ങുന്ന വാഹന പ്രചരണ ജാഥ ജില്ലാ സെക്രട്ടറി കെ ഷമീർ ഉദ്ഘാടനം നിർവഹിക്കും, 19 ആം തീയതി വൈകിട്ട് 7:00 ചക്കുംകടവ് ജംഗ്ഷനിൽ സമാപിക്കും, സമാപനത്തിന്റെ ഭാഗമായി പൊതുയോഗവും സംഘടിപ്പിക്കുന്നു. പൊതുയോഗം ഉദ്ഘാടനം എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം ലസിതാ ടീച്ചർ നിർവഹിക്കും. സൗത്ത് നിയോജകമണ്ഡലത്തിൽ കീഴിലുള്ള എല്ലാ ബ്രാഞ്ചുകളിലും പോയിൻ്റുകളിൽ ജാഥാ കടന്നുപോകും


വാർത്താ സമ്മേളനത്തിൽ

മുഹമ്മദ് ഷിജി (മണ്ഡലം വൈ.പ്രസിഡൻറ്) പി പി സീനത്ത് (മണ്ഡലം വൈ.പ്രസിഡൻറ്) സിദ്ദിഖ് കൊമ്മേരി (മണ്ഡലം സെക്രട്ടറി ) പിടി റിയാസ് (മണ്ഡലം ട്രഷറർ) എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

rss

More in Related News